Friday, October 16, 2026
Homeകേരളംമൂന്നാറിൽ കാട്ടാനയുടെ മുന്നിൽനിന്ന് തോട്ടം തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; തോട്ടം മേഖലയിൽ ഭീതി പടരുന്നു.

മൂന്നാറിൽ കാട്ടാനയുടെ മുന്നിൽനിന്ന് തോട്ടം തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; തോട്ടം മേഖലയിൽ ഭീതി പടരുന്നു.

​മൂന്നാർ: ഇടുക്കി മൂന്നാറിൽ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കണ്ണനിമല എസ്റ്റേറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ കാട്ടാന കൂട്ടത്തിന് മുന്നിൽപെട്ട തൊഴിലാളി ഓടി രക്ഷപ്പെടുകയായിരുന്നു.

​പ്രദേശവാസികൾ ബഹളം വെച്ചും മുന്നറിയിപ്പ് നൽകിയുമാണ് കാട്ടാനകളുടെ ശ്രദ്ധ മാറ്റിയതും തൊഴിലാളിയെ സുരക്ഷിതമായി ഓടിമാറാൻ സഹായിച്ചതും. എന്നാൽ കാട്ടാനകൾ ആവർത്തിച്ച് തോട്ടം മേഖലയിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്നത് പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.

​വർദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ