Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
അങ്കമാലിയിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദിവസങ്ങളുടെ പഴക്കം, കൊലപാതകമെന്ന് സംശയം. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഅങ്കമാലിയിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദിവസങ്ങളുടെ പഴക്കം, കൊലപാതകമെന്ന് സംശയം.

അങ്കമാലിയിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദിവസങ്ങളുടെ പഴക്കം, കൊലപാതകമെന്ന് സംശയം.

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം സ്വദേശിയും ലോട്ടറി കച്ചവടം നടത്തിയിരുന്നയാളുമായ ഫ്ലോറൻസി (36) ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിൽ നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതകമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.കഴിഞ്ഞ മൂന്ന് വർഷമായി പള്ളിയങ്ങാടിയിലെ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഫ്ലോറൻസി താമസിച്ചിരുന്നത്. അങ്കമാലി, കറുകുറ്റി മേഖലകളിൽ ലോട്ടറി വിൽപ്പന നടത്തിയാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം.

സമീപവാസികളാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ താമസസ്ഥലത്തേക്കും തിരിച്ചുമുള്ള സഞ്ചാരവും സമീപകാലത്ത് ഇവരുമായി ബന്ധപ്പെട്ടിരുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപവാസികളിൽനിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്.

മരണത്തിന് പിന്നിലെ സാഹചര്യം വ്യക്തമാക്കുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ