മികച്ച പൊതുപ്രവർത്തകനുള്ള പ്രിൻസ് ലൂക്കോസ് സ്മാരക പ്രഥമ അവാർഡ് ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക്. ജീവകാരുണ്യ പൊതുപ്രവർത്തന മേഖലകളിലെ പ്രതിബദ്ധതയോടു കൂടിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ചാണ്ടി ഉമ്മനെ അവാർഡിനു പരിഗണിച്ചത്.
25,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
അഡ്വ.പ്രിൻസ് ലൂക്കോസിൻറെ ഒന്നാം ചരമവാർഷികത്തോട്
അനുബന്ധിച്ച് സെപ്റ്റംബർ 6 ന് (ഞായർ) വൈകിട്ട് 3 ന് കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചാണ്ടി ഉമ്മൻ എം.എൽഎയ്ക്ക് അവാർഡ് സമ്മാനിക്കും.
രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
അഡ്വ. പ്രിൻസ് ലൂക്കോസ് അനുസ്മരണ സമിതിക്കു വേണ്ടി ചെയമാൻ സാബു മാത്യു, കൺവീനർ പ്രിൻസ് കുഴിച്ചാലിൽ എന്നിവർ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.



