വെട്ടിച്ചിറ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പിലാത്തറ സ്വദേശിയായ യുവാവ് മരിച്ചു. മാറാക്കര പിലാത്തറ സ്വദേശി മുതുവാട്ടിൽ ഷഫീഖ് (37) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.
ആതവനാട് പഞ്ചായത്തിലെ പുത്തനത്താണി ചെല്ലൂർ ഭരണി കുളത്തിൽ നിന്നും കുളിച്ചതിനുശേഷമാണ് രോഗം പിടിപെട്ടത് എന്നാണ് അനുമാനം. തുടർന്ന് കുളത്തിൽ കുളിക്കുന്നത് നിരോധിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഷഫീഖിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സിപിഐ എം മാറാക്കര പിലാത്തറ ബ്രാഞ്ച് അംഗമായിരുന്നു. മൃതദ്ദേഹം തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെട്ടിച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ബാപ്പ: അബു മുതുവാട്ടിൽ. ഉമ്മ: തിത്തിമ്മു. ഭാര്യ: ഉമ്മു സൽമ. മക്കൾ: ഹിബ ശൈഖ, ഫാത്തിമ സഹ്റ, ആയിഷ നെഹറിൻ. സഹോദരി: സെക്കീന.



