തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയും പവന് 1,15,080 രൂപയുമായി ഉയർന്നു.
കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണം 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിലുണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2500 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.



