Wednesday, September 23, 2026
Homeകേരളംമികച്ച നടനുള്ള ദേശീയ പുരസ്കാരം നടൻ മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി

മികച്ച നടനുള്ള ദേശീയ പുരസ്കാരം നടൻ മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി

മികച്ച നടനുള്ള ദേശീയ പുരസ്കാരം നടൻ മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. ഗുജറാത്തിൽ നടന്ന ചടങ്ങിലാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം പങ്കുവെക്കുന്നുണ്ട്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങ് ഇത്തവണ ഗുജറാത്തിലെ കെവാദിയിലാണ് നടന്നത്. ഇതാദ്യമായാണ് ചടങ്ങ് ഡൽഹിക്ക് പുറത്തു വെച്ച് നടക്കുന്നത്.

പുരസ്കാരം ഏറ്റുവാങ്ങാൻ മമ്മൂട്ടി ഭാര്യ സുൽഫിത്തുമൊത്തായിരുന്നു ഗുജറാത്തിൽ എത്തിയത്. ‘എ.ആർ.എം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന സൂപ്പർഹിറ്റ് ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള അവാർഡും ഭ്രമയുഗത്തിന് തന്നെ മികച്ച ഛായാഗ്രഹകനുമാണ്. പുരസ്കാരം ഷെഹ്നാദ് ജലാൽ ഏറ്റുവാങ്ങി. ഇങ്ങനെ നിരവധി പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തിൻ്റെ പ്രിയപ്പെട്ടവർ ഏറ്റുവാങ്ങിയത്.

ഗുജറാത്തിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ രാഹുൽ സദാശിവന്റെ ‘ബ്രഹ്മയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് രാഷ്ട്രപതിയിൽ നിന്ന് ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ