Tuesday, September 1, 2026
Homeഅമേരിക്കനേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു, നിരവധി പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു, നിരവധി പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു. നേപ്പാളിൽ മാത്രം 3,925 ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ 275 ഇന്ത്യൻ പൗരന്മാരും, ഇന്ത്യൻ വംശജരായ 128 പേരും, 39 രാജ്യങ്ങളിൽ നിന്നുള്ള 592 വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. ചൈനീസ് അതിർത്തിയിലെ തിബറ്റ് ഭാഗത്ത് 49 ഇന്ത്യക്കാരെ ഉൾപ്പെടെ 77 അംഗ ‘ഈഷ ഫൗണ്ടേഷൻ’ സംഘത്തെ കാണാതായിട്ടുണ്ട്.

ഭോട്ടേകോശി, ത്രിശൂലി ഹൈഡ്രോപവർ ടണലുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുകയാണ്. 158 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിപ്പിച്ചിട്ടുണ്ട്.

അതേസമയം, ചൈനയോടും സിംഗപ്പൂരിനോടും തകർന്ന റോഡുകളും പാലങ്ങളും പുനഃസ്ഥാപിക്കാൻ ബെയ്‌ലി പാലങ്ങളും ഉയർന്ന ശേഷിയുള്ള ഡ്രോണുകളും ഡിഎൻഎ കിറ്റുകളും നേപ്പാൾ സർക്കാർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും പ്രളയ ഭീഷണി ഉള്ളതിനാൽ ബിഹാർ, ഉത്തർപ്രദേശ് അതിർത്തികളിൽ കടുത്ത ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ