Monday, August 31, 2026
Homeകേരളംആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം’; എസ്‌ഐആറിന് പിന്നാലെ തളിപ്പറമ്പില്‍ 30000 വോട്ട് കൂടിയെന്ന കെ...

ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം’; എസ്‌ഐആറിന് പിന്നാലെ തളിപ്പറമ്പില്‍ 30000 വോട്ട് കൂടിയെന്ന കെ കെ രാഗേഷിന്റെ വാദം പൊളിയുന്നു.

കണ്ണൂര്‍: എസ്‌ഐആറിന് പിന്നാലെ കണ്ണൂരിലെ തളിപ്പറമ്പില്‍ മുപ്പതിനായിരം വോട്ട് കൂടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാദം തെറ്റ്. ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം. ഈ വസ്തുത മറച്ച് വെച്ചാണ് കെ കെ രാഗേഷ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍
തെറ്റായ കണക്ക് പറഞ്ഞത്.

2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ ആകെ വോട്ടര്‍മാര്‍ 222280 ആണ്. എസ്‌ഐആറിന് ശേഷം നടന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 233210 ആണ്. അതായത് ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം. ഈ വസ്തുത മറച്ച് വെച്ചാണ് രാഗേഷ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തെറ്റായ കണക്ക് വെച്ചത്.

ഇന്നലെ തളിപ്പറമ്പില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് തളിപ്പറമ്പില്‍ എസ്‌ഐആറിന് ശേഷം മുപ്പതിനായിരത്തില്‍ പരം വോട്ട് കൂടി, അതില്‍ 80 ശതമാനവും മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് എന്ന കണക്ക് നിരത്തിയത്. എന്നാല്‍ ഈ കണക്ക് വസ്തുതാപരമല്ല എന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ കണക്ക് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ