മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) വാഹൻ, സാരഥി പോർട്ടലുകൾ വഴിയുള്ള 60-ഓളം സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി (OTP) അധിഷ്ഠിത പരിശോധന നിർബന്ധമാക്കുന്നു.
നടപടിക്രമങ്ങളിലെ സങ്കീർണ്ണതയും സമയക്കുറവും മുതലെടുത്ത് ചില ഇടനിലക്കാർ അപേക്ഷകർക്ക് അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.
നിലവിലുള്ള ഫേസ്ലെസ് സേവനങ്ങൾ കൂടാതെ ശേഷിക്കുന്ന സേവനങ്ങൾ കൂടി ആധാർ ഒടിപിയുടെ സഹായത്തോടെ പൂർണ്ണമായും ഓൺലൈനാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ഓഫീസുകളെ ആശ്രയിക്കാതെ നേരിട്ട് സുരക്ഷിതമായി അപേക്ഷിക്കാൻ സാധിക്കുമെന്നും, ഇത് വഴി ഇടനിലക്കാരുടെ ചൂഷണം തടയാൻ കഴിയുമെന്നും എംവിഡി വ്യക്തമാക്കി.



