Monday, August 31, 2026
Homeകേരളംകെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നത: താൽപര്യം പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നത: താൽപര്യം പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നത തുടരുന്നു. ഇരട്ടപദവിയെ എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു.

കെപിസിസി പ്രസിഡന്റ് കസേരയിലേക്കുള്ള താത്പര്യം പരോക്ഷമായി പ്രകടിപ്പിക്കുന്നതായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് എഐസിസി ആണെന്ന് അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തില്‍ മറ്റൊരാള്‍ക്കും കൈകടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് എംപിമാര്‍ എന്ന നിലയില്‍ നിങ്ങള്‍ ആരും മത്സരിക്കണ്ട എന്ന തീരുമാനമെടുത്തത്.

ആ തീരുമാനം ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എടുത്തപ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ ഞങ്ങളെല്ലാ സ്വീകരിച്ചു. ഇരട്ടപ്പദവി വഹിക്കണ്ട എന്ന് പറയുന്ന നേതാക്കന്‍മാരിരുന്ന സമയത്ത് അവര്‍ ഇരട്ട പദവി വഹിച്ചിട്ടുണ്ട് എന്ന കാര്യം കൂടി പരിശോധിക്കണം. അതല്ലാതെ ഒരു സ്ഥാനം വിട്ടൊഴിഞ്ഞ ശേഷം പിന്നീട് തത്വജ്ഞാനം പറയുന്നതില്‍ അര്‍ഥമില്ല – അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ