തൃശൂർ തൊയക്കാവിൽ ലഹരിക്ക് അടിമയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്.
കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി തിരിച്ച് വരുന്നതിനിടെ വീട്ടിലേക്ക് കയറാൻ തുടങ്ങിയ കുമാരന്റെ പുറകിലൂടെയെത്തിയ മകൻ പ്രജിഷ്, വെട്ടുകത്തികൊണ്ട് കഴുത്തിന് പുറകിൽ വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുമാരൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സംഭവത്തിൽ പ്രതിയായ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



