Wednesday, August 19, 2026
Homeകേരളംസ്വർണ്ണവില ഇടിഞ്ഞു: ഇന്ന് പവന്ന് ₹680 കുറഞ്ഞു.

സ്വർണ്ണവില ഇടിഞ്ഞു: ഇന്ന് പവന്ന് ₹680 കുറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ താഴ്ച്ച. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഇന്ന് താഴ്ന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് നേരത്തെ 4400 ഡോളറിന് മുകളിലായിരുന്നു വില. ഇപ്പോള്‍ 4350ലാണുള്ളത്.
ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയും ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നതാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില (ഗ്രാം)
22 കാരറ്റ് ഗ്രാം വില 14205
18 കാരറ്റ് ഗ്രാം വില 11670
14 കാരറ്റ് ഗ്രാം വില 9090
9 കാരറ്റ് ഗ്രാം വില 5860.

22 കാരറ്റ് പവന്‍ വില 113640
18 കാരറ്റ് പവന്‍ വില 93360
14 കാരറ്റ് പവന്‍ വില 72720.
9 കാരറ്റ് പവന്‍ വില 46880.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 105600 രൂപയായിരുന്നു. ഏറ്റവും കൂടിയത് 114320 രൂപയും. അതായത്, 9000 രൂപയോളം ഒരു പവന് വര്‍ധിച്ചു. ഇതിന് ശേഷമാണ് ഇന്ന് പവന് 680 രൂപ കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.22 ലക്ഷം രൂപ ചെലവ് വന്നേക്കും. ഇപ്പോഴുള്ള വിലക്കുറവില്‍ വലിയ പ്രതീക്ഷ വെക്കേണ്ടതില്ല. ഏത് സമയവും തിരിച്ചുകയറാം.

19-08-26 പ്രധാന വിദേശ കറൻസികളുമായി രൂപയുടെ ഇന്നത്തെ ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:
1 യു.എസ്. ഡോളർ (USD): ~95.70 INR
1 യു.എ.ഇ. ദിർഹം (AED): ~26.08
എ.ഇ ദിർഹം (AED)₹26.08
സൗദി റിയാൽ (SAR)₹25.55
ഖത്തർ റിയാൽ (QAR)₹26.18
കുവൈത്ത് ദിനാർ (KWD)₹309.95
ബ്രിട്ടീഷ് പൗണ്ട് (GBP): ~124.14

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ