സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കാതെ ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായം 38 ആക്കി നിജപെടുത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിർദ്ദേശം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിക്കും മുൻപേ വിവാദത്തിൽ. ചിന്ത ജെറോമിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ആക്കാൻ വേണ്ടിയുള്ളതാണ് ഗോവിന്ദന്റെ നിർദ്ദേശം എന്ന് പാർട്ടിക്ക് ഉള്ളിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്.
ഷിജുഖാൻ, എം.ഷാജർ എന്നിവരെ വെട്ടാൻ ആണ് പ്രായം 38 ആക്കുന്നത് എന്നു ആണ് വിവരം. 19 മുതൽ 22 വരെ തൃശൂരിൽ ആണ് സമ്മേളനം. ഡിവൈഎഫ്ഐ ഭരണഘടന പ്രകാരം 40 വയസ് വരെ ഭാരവാഹി ആകാം. എ.എ.റഹീം ഉൾപ്പടെ പലരും സംസ്ഥാനഭാരവാഹി ആയത് 40 ാം വയസിലാണ്.
എന്നാൽ ഈ പ്രായപരിധി 38 ആക്കി നിജപ്പെടുത്താൻ ആണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ ഫ്രാക്ഷൻ യോഗത്തിൽ എം.വി.ഗോവിന്ദൻ നിർദേശിച്ചത്. ഷിജുഖാൻ, എം.ഷാജർ എന്നിവർ പ്രസിഡന്‍റ് അല്ലെങ്കിൽ സെക്രട്ടറി ആവും എന്ന് കരുതി ഇരുന്നപ്പോൾ ആണ് 38 ആണ് പ്രായം എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞത്.



