Saturday, August 15, 2026
Homeകേരളംസർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്തയായി നൽകുന്നത്.

പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് 17 മുതൽ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും. ഇതോടൊപ്പം ഓണം അഡ്വാൻസും സർക്കാർ അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് 20,000 രൂപയാണ് അഡ്വാൻസ് തുകയായി ലഭിക്കുക. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് 6000 രൂപയും ഓണം അഡ്വാൻസായി ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ