Saturday, August 15, 2026
Homeകേരളം'ഒരുമിച്ച് മരിക്കാം' എന്ന് വിശ്വസിപ്പിച്ച് കൊല; പ്രതി വൈശാഖ് മരിച്ച നിലയിൽ.

‘ഒരുമിച്ച് മരിക്കാം’ എന്ന് വിശ്വസിപ്പിച്ച് കൊല; പ്രതി വൈശാഖ് മരിച്ച നിലയിൽ.

വേങ്ങേരിയില്‍ യുവതിയെ കെട്ടിതൂക്കി കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖാണ് മരിച്ചത്. ഒന്നിച്ചു തൂങ്ങി ജീവനൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം യുവതിയെ കൊലപ്പെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

തടമ്പാട്ട്താഴത്തെ വീടിനു മുന്നിൽവച്ച് വൈശാഖ് എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് വിവരം. വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ ഇയാളെ രാത്രി പത്തേകാലോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പുലർച്ചെ രണ്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

എലത്തൂരിലെ വർക്ക് ഷോപ്പിൽ യുവതിയെ വിളിച്ചുവരുത്തി ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം, തൂങ്ങിമരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴുത്തിൽ കുരുക്കിട്ട സമയത്ത് സ്റ്റൂൾ തട്ടിമാറ്റിയാണ് ഇയാൾ കൊലപാതകം നടത്തിയത്. രണ്ടാഴ്ച മുൻപാണ് കേസില്‍ വൈശാഖൻ ജാമ്യത്തിൽ ഇറങ്ങിയത്. കേസിൽ എലത്തൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ