Sunday, April 12, 2026
Homeകേരളംതെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ.

തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ.

തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ. വെള്ളിയാഴ്ച അൽകാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ടും നടൻ എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്ദു എന്നാണ് ചന്ദ്രകാന്ത് അറിയപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു ചന്ദ്രകാന്ത്.

പ്രിയസുഹൃത്തിന്റെ വേർപാട് താരത്തെ മാനസികമായി തകർത്തിരുന്നുവെന്നും നടൻ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. പവിത്ര അപകടത്തിൽപ്പെട്ട വാഹനത്തിൽ ചന്ദ്രകാന്തുമുണ്ടായിരുന്നു. പവിത്ര സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
താരങ്ങളുടെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് തെലുങ്ക് സീരിയൽ താരങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com