Friday, November 6, 2026
Homeകേരളംദുരിതാശ്വാസത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു.

ദുരിതാശ്വാസത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു.

ആറന്മുളയിലെ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട്..സസ്പെൻഷനിലായ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു.

ഗതാഗതക്കമ്മീഷണറാണ് ഉത്തരവ് പിൻവലിച്ചത്. വിഷയത്തിൽ ഗതാഗതമന്ത്രി തന്റെ നിലപാട് തിരുത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിനാണ് അടൂരില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ പിഴയിട്ടത്.

സംഭവം വിവാദമായതിനെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍, ഗതാഗത നിയമലംഘനമുള്ള എല്ലാ വാഹനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് സര്‍ക്കുലര്‍ ലഭിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ