Thursday, August 27, 2026
Homeകേരളംകനത്ത മഴ: കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് തുറക്കും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കനത്ത മഴ: കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് തുറക്കും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഇടുക്കി: ശക്തമായ കാലവർഷത്തെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ വൈകിട്ട് 6 മണി മുതൽ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡാമിന്റെ പരമാവധി സംഭരണശേഷിയായ 456.60 മീറ്ററിനോട് അടുത്ത്, നിലവിൽ 455.20 മീറ്ററിലാണ് ജലനിരപ്പ് എത്തിനിൽക്കുന്നത്.

മുൻകരുതൽ നടപടിയുടെ ഭാഗമായി ആവശ്യം അനുസരിച്ച് ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പ്രകാരം കളക്ടർ അനുമതി നൽകിയിരിക്കുന്നത്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

ഡാം തുറക്കുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിൽ കഴിയുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ