Monday, May 12, 2025
Homeകേരളംനോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ.

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ.

തിരുവനന്തപുരം: യു.കെ. വെയിൽസിലേക്ക്‌ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്തു നടക്കും. ജൂൺ 6 മുതൽ 8 വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്‌സിങ്‌ സ്‌പെഷ്യാലിറ്റികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ സി.വി., ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി. സ്‌കോർ കാർഡ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലേക്ക്‌ മേയ് 24-നകം അപേക്ഷിക്കണം. വിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ