Friday, November 6, 2026
Homeകേരളംസംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; വരും ദിവസങ്ങളിൽ നിയന്ത്രിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; വരും ദിവസങ്ങളിൽ നിയന്ത്രിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത. ചില പ്രദേശങ്ങളിൽ 25 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. വൈദ്യുതി ആവശ്യകത അനുസരിച്ച് ഫീഡറുകൾ ഓഫാക്കാൻ സബ്സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ആദ്യം 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ‌ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണം വർധിപ്പിക്കാൻ കെഎസ്ഇബി തീരുമാനമെടുത്തിരിക്കുന്നത്.

പൊതുവെ ജൂൺ മാസത്തിൽ പ്രതിദിന വൈദ്യുത ഉപയോഗം 90 ദശലക്ഷം യൂനിറ്റിൽ താഴെയാണ് ഉണ്ടാവേണ്ടത്. എന്നാൽ, മഴ കുറഞ്ഞതോടെ ചൂടു കൂടുകയും വൈദ്യുതി ഉപയോ​ഗം പതിവിന് വിപരീതമായി ജൂൺ മാസത്തിലും 90 ദശലക്ഷം യൂനിറ്റ് മുകളിലാണ്. വെള്ളിയാഴ്ച മാത്രം 91 ദശലക്ഷം യൂനിറ്റ് മുകളിലായിരുന്നു. ഇതോടെയാണ് നിയന്ത്രണം വർധിപ്പിക്കാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ