തൊടുപുഴ: തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ സരള ഗോപാലകൃഷ്ണൻ പുത്തൻപുരയിൽ വീട് വെങ്ങല്ലൂർ തൊടുപുഴ മൃതദേഹം കണ്ടെത്തി. ഇന്നലെ ആറ്റിൽ മുങ്ങിമരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം.
വിവരമറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നുള്ള ‘ടീം എമർജൻസി കേരള’ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും, വെളിച്ചക്കുറവ് മൂലം ഇന്നലത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.
തുടർന്ന് ഇന്ന് പുലർച്ചെ 5 മണിയോടെ രക്ഷാപ്രവർത്തകർ തിരച്ചിൽ പുനരാരംഭിച്ചു. രാവിലെ 9 മണിയോടെ മൂവാറ്റുപുഴയ്ക്ക് രണ്ട് കിലോമീറ്റർ മുൻപായുള്ള പുഴഭാഗത്തുനിന്നും ടീം എമർജൻസി പ്രവർത്തകർ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർനടപടികൾക്കായി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം, മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകി.



