സി എം ആർ എൽ – എക്സാലോജിക് ഇടപാട്; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി, വീണ വിജയന് വീണ്ടും നോട്ടീസ് നൽകിയേക്കും.
സി എം ആർ എൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ഇ ഡി.
ബുധനാഴ്ച മുൻമുഖ്യമന്ത്രി പിണറായി വിജയൻറെ വീടുൾപ്പെടെ പത്ത് ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ആവശ്യമായ തെളിവുകൾ ലഭിച്ചുവെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്.
ഈ വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും. മറുപടി കിട്ടുന്ന മുറിക്ക് വീണയ്ക്ക് സമൻസ് അയക്കും.
ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിരിക്കുകയുമാണ് ഇ ഡി.
അതേസമയം, അന്വേഷണം തടയണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി എം ആർ എൽ പ്രതിനിധികൾ. ഉടൻ അപ്പീൽ നൽകാനാണ് തീരുമാനം.
കേസിലെ അന്വേഷണത്തെ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇ ഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധന ആരംഭിച്ചു.
വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ് ടോപ്പും അടക്കം വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.



