Sunday, May 24, 2026
Homeകേരളംകോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു.

കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു.

കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ട് കുട്ടികൾക്കാണ് ഷിഖല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് പെരുമണ്ണ ഹെൽത്ത് സെൻററിൽ പ്രവേശിച്ചിരുന്ന ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജതമായി നടക്കുന്നുണ്ട്.

നേരത്തെയും ഇതിന് സമാനമായ വിധത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നിരവധി പേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു . ഇവിടെ ഷിഗെല്ല ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com