തിരുവനന്തപുരം: നെയ്യാറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു . ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ് രാജ് (14) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുകാരെ വിളിക്കാൻ എത്തിയതായിരുന്നു അമിതേഷ് എന്ന് നാട്ടുകാർ പറയുന്നു.
ഇതിനിടയിൽ ചെരുപ്പിൽ പറ്റിയ ചെളി കഴുകാൻ കടവിന് സമീപം ഇറങ്ങി. കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. ഇതെടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ അമിതേഷ് ചെരുപ്പ് എടുത്തശേഷം തിരിച്ച് നീന്തുന്നതിനിടയിൽ വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. അരുമാനൂർ എംവി ഹയർ സെക്കൻഡറി സ് കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.



