Saturday, May 18, 2024
Homeകേരളംമലപ്പുറത്തും പൊന്നാനിയിലും ഭൂരിപക്ഷം കുറയുമെന്ന് ലീഗ് വിലയിരുത്തല്‍.

മലപ്പുറത്തും പൊന്നാനിയിലും ഭൂരിപക്ഷം കുറയുമെന്ന് ലീഗ് വിലയിരുത്തല്‍.

മലപ്പുറം: പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറയുമെന്ന് മുസ്ലിംലീഗ് വിലയിരുത്തല്‍. രാഹുല്‍ഗാന്ധി ആദ്യമായി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതാണ് 2019-ലെ മുന്നേറ്റത്തിന് കാരണം. ആ രാഷ്ട്രീയസാഹചര്യം ഇത്തവണയില്ല. അതേസമയം 2014-നേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടാനാകും.

പൊന്നാനിയില്‍ ഒരു ലക്ഷം മുതല്‍ 1.30 ലക്ഷം വരെയും മലപ്പുറത്ത് രണ്ടു ലക്ഷം മുതല്‍ 2.50 ലക്ഷം വരെയുമാണ് കണക്കുകൂട്ടുന്നത്. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ശേഖരിച്ച് ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിലാണ് ഈ വിലയിരുത്തല്‍. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സമുദായസംഘടനകളടക്കമുള്ളവരുടെ വോട്ടുകള്‍ കൂട്ടാതെയാണ് ഈ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.മുന്നണി വോട്ടുകള്‍ മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ കമ്മിറ്റി പറയുന്നു.

2019-ല്‍ പൊന്നാനിയില്‍ 1.93 ലക്ഷവും മലപ്പുറത്ത് 2.60 ലക്ഷവുമായിരുന്നു ലീഗിന് ഭൂരിപക്ഷം. 2014-ല്‍ 25,410 വോട്ടായിരുന്നു പൊന്നാനിയിലെ ഭൂരിപക്ഷം. മലപ്പുറത്ത് 1.94 ലക്ഷവും.സമസ്തയിലെ ചെറിയൊരു വിഭാഗത്തിന്റെ എതിര്‍പ്പ് ഫലത്തില്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments