Saturday, June 20, 2026
Homeകേരളംഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്...

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളുടെ മുഴുവൻ ചോദ്യപേപ്പറുകളും പിൻവലിക്കാൻ തീരുമാനം.

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളുടെ മുഴുവൻ ചോദ്യപേപ്പറുകളും പിൻവലിക്കാൻ തീരുമാനം. മാർച്ച് 11-ന് നടത്താനിരുന്ന ഒന്നാം വർഷ അറബിക് പരീക്ഷയുടെയും മാർച്ച് 21-ന് നിശ്ചയിച്ചിരുന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിൽ പാക്കറ്റ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളിലെയും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ പാക്കറ്റുകൾ പിൻവലിച്ച് പകരം ചോദ്യപേപ്പറുകൾ അടിയന്തരമായി വിതരണം ചെയ്യാൻ പരീക്ഷ കമ്മീഷണറുമായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. വ്യാഴാഴ്ച മുതൽ പകരം ചോദ്യപേപ്പറുകൾ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെലവിനായി മുൻകൂർ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കറ്റുകൾ പൊട്ടിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സ്കൂളുകളിൽ നിന്നുമുള്ള റിപ്പോർട്ട് പരീക്ഷ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച കോൺഫിഡൻഷ്യൽ പ്രസ്സ് അധികൃതർ സ്വന്തം ചെലവിൽ പകരം ചോദ്യപേപ്പർ തയ്യാറാക്കി ജില്ലാകേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിച്ചു. ഇവ ഏറ്റുവാങ്ങിയും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും. കവചിത വാഹനം വാടകയ്‌ക്കെടുത്ത് സമയബന്ധിതമായി പകരം ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com