Saturday, June 20, 2026
Homeകേരളംകൊല്ലം മറുത്തടിയിൽ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ.

കൊല്ലം മറുത്തടിയിൽ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ.

കൊല്ലം മറുത്തടിയിൽ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ.
ഒന്നാം പ്രതിയായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ഗുരുദേവ നഗർ-96 ൽ വിമൽരാജ് (48), രണ്ടാം പ്രതി കന്നിമേൽചേരി ഐശ്വര്യ നഗർ-118, വാറൂക്കാവിനു സമീപം പടന്നയിൽ കിഴക്കതിൽ വീട്ടിൽ സനിൽ കുമാർ (52) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

മൂന്നാം പ്രതി മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58). നാലാം പ്രതി മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവർ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. അഞ്ചാം പ്രതി ഷിബിനും പിടിയിലായതായി സൂചനയുണ്ട്. കേസിലെ നാലും ആറും പ്രതികൾ ഒളിവിലാണ്. ഇവർക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും ഒരാൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നും സൂചനയുണ്ട്. അതേസമയം കേസിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തി കേസ് ദുർബലമാക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

ഗുരുതരമായി പരുക്കേറ്റ കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിന് സമീപം സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണന്റെ (18) ആണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
ഉത്സവാഘോഷത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടൂർ മണക്കാല ഗവ. പോളിടെക്നിക് വിദ്യാർഥികളാണ് ഹരികൃഷ്ണനും ജയകൃഷ്ണനും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com