Thursday, October 1, 2026
Homeകേരളംഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്ന് മുതൽ ഒ.പി ബഹിഷ്കരിച്ചാണ് സമരം.

ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്ന് മുതൽ ഒ.പി ബഹിഷ്കരിച്ചാണ് സമരം.

കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിച്ചു.

വിവിധ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന് പിന്നാലെയാണ് സമരത്തിലേക്ക് നീങ്ങാൻ ഡോക്ടർമാരുടെ സംഘടനയായ കെജിഎം സിറ്റിഎയുടെ തീരുമാനം.

ഇന്ന് മുതൽ അനിശ്ചിത അധ്യാപന ബഹിഷ്കരണവും ഒ. പി ബഹിഷ്കരണവും നടക്കുകയാണ്.

സമരത്തിൽ നിന്നും ലേബർറൂം, ഐസിയു, ക്യാഷ്വാലിറ്റി കിടത്തി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്ന് പ്രതിഷേധ ധർണ നടക്കും.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി ഫെബ്രുവരി 19ന് രാവിലെ 10 മണി മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടന ധർണ നടത്തും.

അന്നേദിവസം മുതൽ തന്നെ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും.

ഫെബ്രുവരി 26 മുതൽ പരീക്ഷ ജോലികളും ബഹിഷ്കരിക്കാനാണ് സംഘടനയുടെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ