Monday, October 5, 2026
Homeഇന്ത്യഹോട്ടലില്‍ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയില്‍.

ഹോട്ടലില്‍ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയില്‍.

ഹോട്ടലില്‍ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയില്‍. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് പോലീസിന്റെ പിടിയിലായത്.

കോളജ് വിദ്യാർത്ഥിയായ ഇയാള്‍ ഹോട്ടലില്‍ പാർട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

ശനിയാഴ്ച രാത്രി ചെന്നൈയിലെ ടി. നഗറിലുള്ള പ്രമുഖ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയുടെ മുറിയിലെ ഇന്റർകോം ഫോണ്‍ തകരാറിലായതിനെ തുടർന്ന് ഇത് നന്നാക്കാനാണ് സയിദ് അഫ്രീദി മുറിയിലെത്തിയത്.

ഫോണ്‍ നന്നാക്കിയ ശേഷം നടിയോട് സെല്‍ഫി എടുക്കാൻ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നടിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി. നടി ബഹളം വെച്ചതോടെ ഇയാള്‍ മുറിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടി ഹോട്ടല്‍ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. നടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ