Saturday, October 10, 2026
Homeകേരളംകുമരകത്ത് മുക്കാൽ മണിക്കൂർ കായൽ യാത്രയ്ക്ക് 16 രൂപ ! , ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ...

കുമരകത്ത് മുക്കാൽ മണിക്കൂർ കായൽ യാത്രയ്ക്ക് 16 രൂപ ! , ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ ആശ്രയിച്ച് വിനോദസഞ്ചാരികൾ.

കുമരകം: വേമ്പനാട്ട് കായൽ യാത്രയ്ക്ക് ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ ആശ്രയിച്ച് വിനോദസഞ്ചാരികൾ.
കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കായൽ യാത്ര നടത്താം. മുക്കാൽ മണിക്കൂർ കായൽ യാത്ര നടത്താം. മുക്കാൽ മണിക്കൂർ കായൽ യാത്രയ്ക്ക് ഒരാൾക്ക് 16 രൂപ മാത്രം. തിരികെയും യാത്ര നടത്തിയാൽ 32 രൂപ.

മുഹമ്മയിൽ നിന്ന് പാതിരാമണൽ ദ്വീപിലേക്ക്.

മുഹമ്മയിൽ നിന്ന് പാതിരാമണൽ ദ്വീപിലേക്ക് പോകാനും ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ഉണ്ട്. മൂന്നും നാലും പേരടങ്ങുന്ന സംഘത്തിനു സ്വകാര്യ ബോട്ട് വാടകയ്ക്ക് എടുത്തു കായൽ യാത്ര നടത്താൻ കഴിയാതെ വരും. ഇങ്ങനെ എത്തുന്നവരും ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് കായൽ യാത്ര നടത്തുന്നത്.

ബോട്ട് ചാലിനു ഇരുവശത്തുമുള്ള കായൽ ഭാഗത്ത് തൊഴിലാളികൾ നടത്തുന്ന മത്സ്യബന്ധനം, കക്ക വാരൽ എന്നിവ കണ്ടാണ് സഞ്ചാരികളുടെ കായൽ യാത്ര.

കോട്ടയം– ആലപ്പുഴ, മുഹമ്മ– കണ്ണങ്കര– മണിയാപറമ്പ് ജല പാതയിലെ യാത്രയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. കുമരകം– മുഹമ്മ കായലിലൂടെ മാത്രമാണെങ്കിൽ മറ്റ് ജലപാതയിലെ യാത്ര കായൽ യാത്രയ്ക്കൊപ്പം ഗ്രാമീണ മേഖല കൂടി കണ്ടുകൊണ്ടുള്ള യാത്രയാണ്. കോട്ടയം– ആലപ്പുഴ ജലപാതയിലെ യാത്രയ്ക്ക് ഒരാൾക്ക് 29 രൂപയും, മുഹമ്മ–കണ്ണങ്കര– മണിയാപറമ്പ് 21 രൂപയും ഈ ജലപാതയിൽ തന്നെ ചീപ്പുങ്കൽ നിന്ന് മണിയാപറമ്പിലേക്ക് 9 രൂപയുമാണ് ചാർജ് വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ