വടകര: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ.കെ.ഷൈലജയുടെ പരാജയം ഇനിയും ഉള്‍കൊള്ളാന്‍ കഴിയാതെ വ്യാജആരോപണങ്ങളുടെ പേരില്‍ ഷാഫി പറമ്പില്‍ എംപിയെ വഴിയില്‍ തടഞ്ഞ് നിരാശ തീര്‍ക്കുകയാണ് ഡിവൈഎഫ്‌ഐ എന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു.
പരാജയം സമ്മതിക്കാതെ എംപിക്കു നേരെ വന്നാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ ആവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാലക്കാട് നിന്നു കൊണ്ടുവന്ന് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചിട്ടുണ്ടെങ്കില്‍ എംപിയെ സംരക്ഷിക്കാനും ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



