Monday, November 9, 2026
Homeഅമേരിക്കചിക്കാഗോയിൽ കാറിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ചിക്കാഗോയിൽ കാറിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

 പി പി ചെറിയാൻ

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിലെ ഗേജ് പാർക്കിൽ (Gage Park) കാറിനുള്ളിൽ യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കാഗോ പോലീസാണ് ഈ വിവരം പുറത്തുവിട്ടത്.

നവംബർ 8, ഞായറാഴ്ച പുലർച്ചെ 4:45-ഓടെയാണ് സംഭവം. വെസ്റ്റ് 51-ാം തെരുവിലെ ഒരു ഗാരേജിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്തു കിടന്നിരുന്ന കാറിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 37 കാരനായ ഒമർ ഫെർണാഡോ ഓർട്ടിസും  39 കാരിയായ യുവതിയുമാണ് മരിച്ചത്.യുവതിയുടെ പേര് വെളിപ്പെടിത്തിയിട്ടില്ല

ഇരുവരുടെയും ശരീരത്തിൽ പരിക്കുകളുടെ പാടുകളോ മറ്റ് ലക്ഷണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാർ സ്റ്റാർട്ട് ചെയ്തു കിടന്നതിനാൽ വിഷപ്പുക ശ്വസിച്ചുള്ള മരണമാണോ എന്ന് സംശയമുണ്ട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഏരിയ വൺ ഡിറ്റക്ടീവുകളുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ