നാദാപുരം:മോട്ടര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് രൂപം മാറ്റി അമിത വേഗതയില്‍ ചുറ്റിക്കറങ്ങുകയായിരുന്ന കാര്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎല്‍7 എബി 8764 കാറാണ് ഇരിങ്ങണ്ണൂര്‍ അങ്ങാടിയില്‍ എസ്‌ഐ എം.പി.വിഷ്ണുവും സംഘവും പിടികൂടിയത്. കാര്‍ ഓടിച്ച പാപ്പിനിശ്ശേരി കരിക്കിന്‍ കുളം സാഹിദ മന്‍സില്‍ മുഹമ്മദ് സഫ്വാനെതിരെ (21) കേസെടു ത്തു.
അരോചകമായ ശബ്ദം പുറപ്പെടുവിക്കാന്‍ സയലന്‍സറില്‍ മാറ്റം വരുത്തിയും ബോഡിയില്‍ വിവിധ സ്റ്റിക്കറുകളും എഴുത്തുകളും പതിച്ചുമായിരുന്നു കാറിന്റെ ചീറിപ്പാച്ചില്‍ ഓണാഘോഷം പൊടി പൊടിക്കാനായി കണ്ണൂരില്‍ നിന്ന് ചിലര്‍ ഇരിങ്ങണ്ണൂരിലേക്ക് വാടകയ്ക്ക് എത്തിച്ചതാണ് കാറെന്നാണ് പൊലീസിനു ലഭിച്ച വിവരം. കാര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറുമെന്ന് പൊലീസ് അറിയിച്ചു.



