Tuesday, September 29, 2026
Homeകേരളംജില്ലാ പോലീസ് മേധാവിയുടെ പേരിലുള്ള വാട്സാപ്പ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമം; അക്കൗണ്ട് നമ്പർ ഡൽഹിയിലേത്.

ജില്ലാ പോലീസ് മേധാവിയുടെ പേരിലുള്ള വാട്സാപ്പ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമം; അക്കൗണ്ട് നമ്പർ ഡൽഹിയിലേത്.

കൊട്ടാരക്കര: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണപ്പിരിവിനു ശ്രമം. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ പ്രൊഫൈൽ ചിത്രമുള്ള വാട്സാപ്പ് അക്കൗണ്ടിൽനിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം പോലീസുകാർക്ക് ലഭിച്ചത്. അടിയന്തരമായി 40,000 രൂപ വേണമെന്നും ഉടൻ തിരിച്ചുനൽകാമെന്നും അറിയിച്ചുള്ള സന്ദേശത്തിൽ പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയിരുന്നു.

സന്ദേശം ലഭിച്ചവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും അവർ എസ്പിയെ അറിയിക്കുകയുമായിരുന്നു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ സൈബർസെൽ അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് ഡൽഹിയിലുള്ളതാണെന്നു തിരിച്ചറിഞ്ഞു. സന്ദേശം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വാട്സാപ്പിനോട് തേടിയിരിക്കുകയാണ് പോലീസ്. മുമ്പും സമാനമായ ശ്രമങ്ങൾ നടന്നിരുന്നതായി പോലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ