Friday, December 5, 2025
Homeകേരളംആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസിൽ...

ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസിൽ ചിലന്തി ജയശ്രീ പിടിയിൽ.

ഇരിങ്ങാലക്കുട : തിരുവില്വാമലയിൽ ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രോജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതിൽ പണം നിക്ഷേപിച്ചാൽy വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് 2022 ജനുവരി 28-ന് പുത്തൻചിറ സ്വദേശിയിൽ നിന്ന് വീട്ടിലെത്തി 10 ലക്ഷം രൂപ വാങ്ങുകയും തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കോടതിയിൽ നൽകിയ പരാതി മാള പോലീസ് സ്റ്റേഷനിലേക്ക് അയച്ച് ലഭിച്ചത് പ്രകാരമാണ് 2024 മാർച്ച് 16 നാണ് മാള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

ഈ കേസിലെ മുഖ്യ പ്രതിയായ ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രീ 61 വയസ് എന്നവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജയശ്രീ വടക്കാഞ്ചേരി, തൃശ്ശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് തട്ടിപ്പ് കേസുകളിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com