കോട്ടയം : ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസർ, പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനി ബിനു (43) മരിച്ചു.
ഇന്നലെ വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം.
ജോലിക്കിടെ ബിനുവിന്റെ തോളത്തു കിടന്ന ഷാൾ മില്ലിലെ മെഷീനിന്റെ ബെൽറ്റിൽ കുടുങ്ങി മറിഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ പരിക്കുപറ്റി. കോട്ടയത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.



