Friday, October 9, 2026
Homeഅമേരിക്കഎം ബി എന്നിന്റെ പുസ്തകം സനാതന ധർമ നിരൂപണത്തിന് പുതിയ ജാലകം തുറക്കുന്നു: മന്ത്രി കെ...

എം ബി എന്നിന്റെ പുസ്തകം സനാതന ധർമ നിരൂപണത്തിന് പുതിയ ജാലകം തുറക്കുന്നു: മന്ത്രി കെ മുരളീധരൻ

ജോർജ് നടവയൽ

വാർത്ത: ജോർജ് നടവയൽ

ന്യൂ ജേഴ്സി/തിരുവനന്തപുരം: മാധവൻ ബി നായർ രചിച്ച, “സനാതന ധർമ്മദർശനം”എന്ന പുസ്ത‌കം, സനാതന ധർമ നിരൂപണത്തിന് പുതിയ ജാലകം തുറക്കുന്നു എന്ന് മന്ത്രി കെ മുരളീധരൻ പ്രസ്‌താവിച്ചു. ഗ്രന്ഥത്തിന്റെ ആദ്യ പ്രതി, ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയ്ക്ക് സമർപ്പിച്ച്, പുസ്തകപ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.

2026 ഒക്ടോബർ 4 ഞായറാഴ്ച്‌ച്, തിരുവനന്തപുരത്ത് ചെങ്കോട്ടുകോണം ജ്യോതിക്ഷേത്രവേദിയിൽ, വിശ്വശാന്തി സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു, പുസ്‌തക പ്രകാശനം. വേദാന്ത- ഉപനിഷത് തത്വങ്ങളെ പ്രയോഗത്തിലാക്കുന്നതിലൂടെ ആത്മീയാനന്ദം കൈവരിയ്ക്കാം എന്ന ദർശനത്തിലൂന്നി മാധവൻ ബി നായർ രചിച്ച, സനാതന ധർമ്മദർശന പുസ്‌തകം, അനുവാചകർക്ക് വെളിച്ചമേകുന്നു എന്നാണ് എം എൽ ഏയും മുൻ യൂണിയൻ മന്ത്രിയുമായ വി മുരളീധരൻ അനുമോദന പ്രസംഗത്തിൽ പ്രസ്താവിച്ചത്.

‘ഹരി’ (HARI) പദ്ധതിയെയും ‘ലോക ഹിന്ദു ៣’ (World Hindu Parliament) കുറിച്ച് കൂടി പ്രതിപാദിക്കുന്ന എം ബി എൻ -ന്റെ പുസ്‌തകം, കൃത്യമായ ഘടനയും പരസ്പരബന്ധവും ഉറപ്പാക്കുന്നതിലൂടെ, വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് സാമ്പത്തിക, രാഷ്ട്രീയ, മതപരമായ മേഖലകൾക്ക് അഭിവൃദ്ധി പ്രാപിക്കാനും വളരാനും സാധിക്കും എന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾക്കായി മനോഹരമായി വിവരിച്ചു നൽകുന്നു എന്നാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദ അനുഗ്രഹ പ്രഭാഷണത്തിൽ വ്യക്തമാക്കിയത്. [ജഗദ്ഗുരു സ്വാമി സത്യാനന്ദയുടെ ദാർശനിക മൂല്യങ്ങളുടെ പ്രവൃത്തി രൂപങ്ങളാണ് ഹരി’ (HARI) പദ്ധതിയും ‘ലോക ഹിന്ദു പാർലമെന്റും’ (World Hindu Parliament)].

സത്യാനന്ദസരസ്വതി സ്വാമിജിയുടെ ദർശനങ്ങൾ അറിയാനും മനസ്സിലാക്കാനും നടത്തിയ എളിയ ശ്രമത്തിനിടയിൽ, താൻ ഉൾക്കൊണ്ട വസ്‌തുതകളെ പകർത്തിയതാണ് ഈ പുസ്‌തകം. ധർമ്മബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം എന്ന സ്വാമിജിയുടെ ഉദ്ബോധനമാണ്, ഈ രചനയ്ക്ക് പ്രചോദനം” എന്നാണ് മാധവൻ നായർ നന്ദി പ്രസംഗത്തിൽ ദീപ്തമാക്കിയത്‌. ” പുസ്‌തകം എഡിറ്റ് ചെയ്ത. രമേശ് ബാബു, ലേ ഔട്ട് ആർട്ടിസ്റ്റ് സുകുമാരൻ, പ്രസാധകരായ അണിയറ പ്രവർത്തകർ എന്നിവരോടുള്ള നിസീമമായ നന്ദി അറിയിക്കുന്നു” എന്നും മാധവൻ നായർ പറഞ്ഞു.

മുൻ എം പി പീതാംബരക്കുറുപ്പ്, മുൻ എം എൽ ഏ വഹീദ് എം ഏ എന്നിങ്ങനെ പ്രമുഖ ജനസേവകർ പുസ്‌തക പ്രകാശന സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു

പ്രസാധക വിവരങ്ങൾ (Publisher Details):

Published by MBN FOUNDATION 1107 St

Georges Ave, Colonia, New Jersey 07067, USA.

Tel: 732-325-3952 E-mail:

madhavanbnair@yahoo.com

www.madhavanbnair.com

www.mbnfoundation.org. Price: Rs. 470/- ISBN:

9789359182842

വാർത്ത: ജോർജ് നടവയൽ

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ