Sunday, October 4, 2026
Homeകേരളംനെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് പേര് 'കാത്തു'.

നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് പേര് ‘കാത്തു’.

കാത്തു എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്,ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷറഫ് എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

പത്തനംതിട്ട ഇടശ്ശേരി മലയിൽ ഇ വി കൃഷ്ണൻകുട്ടി നായരാണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ച വിജയി.
വിജയിക്ക് സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 347 എന്‍ട്രികളില്‍ നിന്നാണ് കാത്തു എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്.
18 പേരാണ് കാത്തു എന്ന പേര് നിര്‍ദേശിച്ചത്. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ