Saturday, May 18, 2024
Homeകേരളംമാ​ഹി​യി​ൽ ഭാ​ര​ത് അ​രി വിതരണം ചെയ്യുന്നത് തടഞ്ഞു; ഒ​രു ലോ​ഡ് അ​രി​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മാ​ഹി​യി​ൽ ഭാ​ര​ത് അ​രി വിതരണം ചെയ്യുന്നത് തടഞ്ഞു; ഒ​രു ലോ​ഡ് അ​രി​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മാ​ഹി : മേ​ഖ​ല​യി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഭാ​ര​ത് അ​രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​യി വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​ലീ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഭാ​ര​ത് റൈ​സ് പ​ള്ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ലി​ൽ ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തു​നി​ന്ന് വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ പൊ​ലീ​സെ​ത്തി അ​രി വി​ത​ര​ണം ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി മാ​ഹി​യി​ൽ ഭാ​ര​ത് അ​രി വി​ത​ര​ണം ന​ട​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഒ​രു ലോ​ഡ് അ​രി​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ർ.​എ​യു​ടെ ഓ​ഫി​സ് അ​ങ്ക​ണ​ത്തി​ലെ​ത്തി​ച്ച​ത്.

അ​രി​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ ഏ​റെ​നേ​രം വാ​ക്കേ​റ്റ​മു​ണ്ടാ​യി. 10 കി​ലോ അ​രി 290 രൂ​പ വി​ല​ക്കാ​ണ് ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച് അ​രി വി​ത​ര​ണം ചെ​യ്ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ. ​മോ​ഹ​ന​ൻ പ്ര​തി​ക​രി​ച്ചു. മാ​ഹി​യി​ൽ റേ​ഷ​ൻ അ​രി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ അ​രി വി​ത​ര​ണ​ത്തി​ന്റെ രാ​ഷ്ട്രീ​യം കാ​പ​ട്യ​മാ​ണെ​ന്നും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സി.​പി.​എം മാ​ഹി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments