പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മുണ്ടൂർ കയ്യറ സ്വദേശി കണ്ണനാണ് അഞ്ജാതവാഹനമിടിച്ച് മരിച്ചത്. പാലക്കാട് മുണ്ടൂർ പെട്രോൾ പമ്പിന് സമീപത്തുവെച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. വാഹനമിടിച്ച കണ്ണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ വാഹനത്തിനായി പൊലീസ് അന്വേഷണ ആരംഭിച്ചു. സംഭവത്തിൽ കേസെടുത്തു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.



