Sunday, September 20, 2026
Homeകേരളംകസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിളില്‍ തിരയരുത് ; കേരള പോലീസ്.

കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിളില്‍ തിരയരുത് ; കേരള പോലീസ്.

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച്‌ പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചാണ് പോലീസ് മുന്നറിയിപ്പ്.

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഒരു കാരണവശാലും ഗൂഗിളില്‍ തിരയരുതെന്നും അതാത് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തുമാത്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ കസ്റ്റമര്‍ സെന്റര്‍ നമ്പര്‍ കണ്ടെത്താനാണ് പോലീസ് നിര്‍ദേശത്തിലുള്ളത്.

ഗൂഗിളില്‍ തിരഞ്ഞ് വെബ്‌സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും അപകടകരമാണെന്നും പോലീസ് പറയുന്നു. ഗൂഗിളില്‍ നിന്ന് ലഭിച്ച കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച വ്യക്തിക്ക് 2.44 ലക്ഷം രൂപ നഷ്ടമായതിന്റെ വാര്‍ത്തയും കേരള പോലീസ് ഫെയ്‌സബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ