Saturday, May 18, 2024
Homeകേരളംവീ​ണ്ടും തെ​രു​വു​നാ​യ ആക്രമണം; മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്.

വീ​ണ്ടും തെ​രു​വു​നാ​യ ആക്രമണം; മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്.

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. തെ​രു​വു​നാ​യ് അ​ക്ര​മ​ത്തി​ൽ 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പൊ​ന്നാ​നി ക​ർ​മ​റോ​ഡി​ലും ച​ന്ത​പ്പ​ടി​യി​ലു​മാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പെ​രു​ന്നാ​ൾ തി​ര​ക്കി​നി​ടെ​യാ​ണ് തെ​രു​വു​നാ​യ് നി​ര​വ​ധി പേ​രെ ആ​ക്ര​മി​ച്ച​ത്. പ​രി​ക്ക് പ​റ്റി​യ​വ​രെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ഭ്രാ​ന്ത​രാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ര​മോ​ൽ​സു​ക​രാ​യ തെ​രു​വു​നാ​യ്ക്ക​ളെ ക​ണ്ടാ​ലു​ട​ൻ പി​ടി​കൂ​ടു​ന്ന​തി​ന് ഈ​ശ്വ​ര​മം​ഗ​ലം മൃ​ഗാ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് ഡോ​ഗ് കാ​ച്ച​ർ​മാ​ര​ട​ങ്ങു​ന്ന ധൃ​ത ക​ർ​മ​സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം അ​റി​യി​ച്ചു. ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments