അരൂക്കുറ്റിയിൽ വാഹനാപകടം. ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. അരൂക്കുറ്റി കണ്ണാട്ട് കലുങ്കിന് സമീപം ഇന്ന് വെളുപ്പിനായിരുന്നു അപകടം.
അരൂക്കുറ്റി പഞ്ചായത്ത് 9-ാം വാർഡ് കൊട്ടാരത്തിൽ നകുലൻ്റെ മകൻ രാഹുൽ കെ (24) ആണ് മരിച്ചത്. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
പൂച്ചാക്കൽ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



