ആലപ്പുഴ: ബീച്ച് പരിസരത്ത് ചായക്കടയുടെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ താല്‍ക്കാലിക ഷെഡ് പോലീസ് നേരിട്ടെത്തി പൊളിച്ച് നീക്കി.
കട കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് സംഘത്തിൻ്റെ പ്രവർത്തനം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ ഈ കടയുടെ പരിസരത്തുനിന്ന് കഞ്ചാവുമായി പിടികൂടിയിരുന്നു. ആലപ്പുഴ ഡിവൈഎസ്‌പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനധികൃതമായി ആലപ്പുഴ ബീച്ചില്‍ സ്ഥാപിച്ച കട പൊളിച്ചു നീക്കിയത്.
ചായയും ചെറു കടികളും വില്പന നടത്തിയിരുന്ന കട സജീർ എന്ന വ്യക്തിയുടേതാണ്. ഇവിടം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നാണ് പരാതി.
മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ചേർന്നാണ് പരാതി നല്‍കിയത്. തുടർന്ന് ജില്ലാ ടൂറിസം ഡിപ്പാർട്മെന്റ് നോട്ടീസ് നല്‍കിയിട്ടും കടയുടെ പ്രവർത്തനം തുടർന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധയനില്‍ കഞ്ചാവു പൊതികളുമായി രണ്ടു യുവാക്കളെ കടയുടെ പരിസരത്തു നിന്ന് പിടികൂടുകയും ചെയ്തു. തുടർന്നാണ് പോലീസ് കട പൊളിച്ചു മാറ്റിയത്.