കഠിന വൃതംനോറ്റ് അയ്യപ്പനെ കാണാൻ എത്തുന്ന ഭക്തർക്ക് ആശ്വാസ വാർത്ത. കാനനപാത വഴി ദര്‍ശനത്തിനെത്തുന്നവർക്ക് വനംവകുപ്പിന്റെ അയ്യന്‍ ആപ്പ് പ്രയോജനപ്പെടുത്താം.
നീലിമല-സന്നിധാനം,എരുമേലി-പമ്പ,സത്രം-സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. കാനന പാതകളിലെ മെഡിക്കൽ സേവനകേന്ദ്രങ്ങള്‍, താമസസൗകര്യം, ഫയര്‍ഫോഴ്‌സ്, പൊലീസ് സേവനങ്ങൾ ലഭ്യമാകും. ‘അയ്യന്‍’ ആപ്പ് GOOGLE PLAYSTOREൽ ലഭ്യമാണ്.