Wednesday, April 30, 2025
Homeഇന്ത്യകനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു.

കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു.

ചെന്നൈ: തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്. ചെന്നൈ, വിഴുപുരം, കടലൂർ അടക്കം 12 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.

പുതുച്ചേരിയിലും കാരയ്ക്കലൂം ഓറഞ്ച് അലർട്ട് ആണ്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.അതേസമയം തമിഴ്നാട്ടിൽ മഴക്കെടുതിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരനാണ് മരിച്ചത്.എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കവിയഴകൻ ആണ്‌ മരിച്ചത്. കവിയഴകന്റെ അച്ഛനമ്മമാരും സഹോദരിയും പരിക്കേറ്റ് ആശുപത്രിയിലാണ്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നു 15 വിമാനങ്ങൾ വൈകി.

സംസ്ഥാനത്ത് 135 സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചില പ്രദേശങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പഴവന്താങ്കൽ സബ് വേ അടച്ചു. പല സ്ഥലങ്ങളിൽ വാഹന ഗതാഗതത്തെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ