Sunday, October 13, 2024
Homeകേരളംകണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു.

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു.

കണ്ണൂർ: മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കരിങ്കൊടി കാണിച്ചു.

ജില്ല പ്രസിഡൻ്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരാണ് കരിങ്കൊടി കാണിച്ചത്.കാൽടെക്സ് ജങ്ഷനിൽ രാവിലെ 11ഓടെയായിരുന്നു സംഭവം. ഇരുവരെയും കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

കല്യാശ്ശേരിയിലെ കെൽട്രോൺ കോംപ്ലക്സിൽ നടന്ന ചടങ്ങിനു ശേഷം മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകുന്ന വഴിയാണ് കരിങ്കൊടി പ്രതിഷേധം.കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിനു സമീപം പ്രതിഷേധവുമായി നിന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments