Sunday, October 13, 2024
Homeഇന്ത്യകനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു.

കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു.

ഊട്ടി: കൂനൂരിൽ കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു.
പാലക്കാട് രാമശ്ശേരി സ്വദേശിനിയും കൂനൂരിൽ സ്വകാര്യ സ്കൂൾ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്. കൂനൂർ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്.

ഞായറാഴ്ച രാത്രി കൂനൂരിൽ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടർന്ന് രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടിൽ വെള്ളംകയറാൻ തുടങ്ങി.ജയലക്ഷ്മി വീട്ടിനുള്ളിലെ വെള്ളം പുറത്തേക്ക് കളയാൻ ശ്രമിക്കുമ്പോൾ മുന്നിലുള്ള മൺതിട്ട ഇടിഞ്ഞു വിഴുകയായിരുന്നു. ജയലക്ഷ്മി ഉള്ളിലകപ്പെട്ടു.

അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകൾ ശ്രമിച്ച് ജയലക്ഷ്മിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വീട്ടിനുള്ളിൽ അകപ്പെട്ട രവീന്ദ്രനാഥിനെയും രണ്ട് കുട്ടികളെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തേക്കെത്തിച്ചു.ഇവർക്ക് കാര്യമായ പരിക്കുകളില്ല. കാർത്തിക ബാലന്റെയും പത്മജ റാണിയുടെയും മകളാണ് ജയലക്ഷ്മി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കതിർവേലു (ഇരുവരും ബെംഗളൂരു).

സംസ്കാരം ഊട്ടിയിൽ നടത്തി. തമിഴ്നാട് നിയമസഭ ചീഫ് വിപ്പ് കെ. രാമചന്ദ്രൻ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ജയലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാരിന്റെ ധനസഹായമായി നാലു ലക്ഷം രൂപ കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments