Thursday, October 22, 2026
Homeകേരളംതലശ്ശേരിയിൽ റെഡിമെയ്ഡ് കടക്കുനേരെ അതിക്രമം: രണ്ടുപേർ കസ്റ്റഡിയിൽ.

തലശ്ശേരിയിൽ റെഡിമെയ്ഡ് കടക്കുനേരെ അതിക്രമം: രണ്ടുപേർ കസ്റ്റഡിയിൽ.

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മാർക്ക് വെഡ്ഡിങ് കലക്ഷനുനേരെ അതിക്രമം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത ജയഭാരതി ബേക്കറിയിൽ കേക്ക് വാങ്ങാനെത്തിയ രണ്ട് യുവാക്കളാണ് സംസാരത്തിനിടയിൽ പ്രകോപിതരായി കടക്കുനേരെ അക്രമണം നടത്തിയത്.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബേക്കറി ജീവനക്കാരോട് ക്ഷുഭിതനായി സംസാരിക്കുന്നത് കണ്ട് റെഡിമെയ്ഡ് ഷോപ്പ് ഉടമ ഇടപെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.വാക്കേറ്റത്തിനിടയിൽ കടയിലെ ഡമ്മികൾ തെറിച്ച് കടയുടെ മുൻഭാഗത്തെ കാഷ് കൗണ്ടർ ചില്ല് ഉടഞ്ഞുവീണു.സംഭവം നേരിൽ കാണാനിടയായ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെതുടർന്ന് കടക്ക് മുന്നിൽ ഏറെനേരം ജനം തടിച്ചുകൂടി. പൊലീസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ