Monday, August 31, 2026
Homeകേരളംബൈക്കിന് വശം നല്‍കിയില്ല എന്ന് ആരോപിച്ച്‌ മൂക്കിൻറെ അസ്ഥി ഇടിച്ച്‌ തകർത്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ്...

ബൈക്കിന് വശം നല്‍കിയില്ല എന്ന് ആരോപിച്ച്‌ മൂക്കിൻറെ അസ്ഥി ഇടിച്ച്‌ തകർത്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

ബൈക്കിന് വശം നല്‍കിയില്ല എന്ന് ആരോപിച്ച്‌ റിട്ടയേർഡ് പ്രൊഫസറുടെ കാർ തടഞ്ഞുനിർത്തി മൂക്കിൻറെ അസ്ഥി ഇടിച്ച്‌ തകർത്ത സംഭവത്തില്‍ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. വളഞ്ഞവട്ടം പെരുമ്ബുയില്‍ എബി മാത്യു ( 41 ) ആണ് അറസ്റ്റില്‍ ആയത്.

മാവേലിക്കര കല്ലുപ്പുറത്ത് കൊട്ടാരത്തില്‍ ആൻറണി ജോർജ് (62) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാവേലിക്കരയില്‍ നിന്നും തിരുവല്ലയിലേക്ക് കാർ ഓടിച്ചു വരികയായിരുന്നു ആൻറണി ജോർജ്.

പിന്നാലെ ബൈക്കില്‍ എത്തിയ പ്രതി തനിക്ക് കടന്നുപോകാൻ വശം നല്‍കിയില്ല എന്നതില്‍ ക്ഷുഭിതനായി കാർ തടയുകയും അസഭ്യം വിളിച്ച്‌ ഇടി വള ഉപയോഗിച്ച്‌ മുഖത്ത് ഇടിക്കുകയും ആയിരുന്നു. ആക്രമണത്തില്‍ ആൻറണിയുടെ മൂക്കിൻറെ പാലത്തിന് പൊട്ടലും കണ്ണിന് താഴെ മുറിവും ഉണ്ടായി.

സിസിടിവികള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ